Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇന്നും കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിന്റെ നീക്കത്തെ വിമർശിച്ചത്. അഗളി മധുവിന്റെ വിഷയവും നടിയെ ആക്രമിച്ച കേസും വിഡി സതീശൻ ചർച്ചയാക്കി. നടിയെ ആക്രമിച്ച കേസിൽ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലോകായുക്ത വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വ്യാഖ്യാനം പുതിയതാണ്. 
ഫെബ്രുവരി 4 ന് മുഖ്യമന്ത്രിയുടെ കേസ് ലോകായുക്തയിൽ വരുന്നതിനാലാണ് തിടുക്കപ്പെട്ട് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത്. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യം സർക്കാർ മറുപടി കൊടുക്കേണ്ടത്. സെക്രട്ടറിമാരുടെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ മുന്നണിയിൽ ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണിത്.

നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നതിന്റെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോടതി ഇത് ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞില്ലല്ലോ? ലോകായുക്ത നിയമം ഒരിക്കൽ രാഷ്ട്രപതിയുടെ അനുമതി കിട്ടിയതാണ്. അതിനാൽ വലിയ ഭേദഗതി വരുമ്പോൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നും നിയമമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് അദ്ദേഹം മറുപടി നൽകി. ലോക്‌പാലിന്റെ ചുവടുപിടിച്ചാണ് ലോകായുക്ത. 22 വർഷത്തിന് ശേഷം നേരത്തെ തള്ളിക്കളഞ്ഞ ഭേദഗതി പിൻവാതിലിലൂടെ കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment