Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്എഫ്ഐ രംഗത്ത് . ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ്പിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായാണ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് ശരത് പറഞ്ഞത്. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് എസ്എഫ്ഐയുടെ വിമർശനത്തിന് പ്രധാന കാരണം. ഇതിൽ ആശങ്കയുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ശരത് വിമർശിച്ചു
24.47°C








