Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:41 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ സമരം ശക്തിപ്പെടുത്താൻ യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങൾ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചർച്ച ചെയ്യാൻ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയാനും  ആഹ്വാനം ചെയ്തു . മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Readers Comment

Add a Comment