Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:08 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേക്ക് ആധുനിക സംവിധാനമുണ്ടെന്നും  കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികളെ തടസപ്പെടുത്തുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ഇത്തരം സമീപനങ്ങളില്‍ നിന്ന് യു.ഡി.എഫ് പിന്തിരിയണം. കെ റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള ശേഷിയൊന്നും കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴിയില്ലെന്ന് കോടിയേരി പറഞ്ഞു. കേരളത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കവുമില്ല. അഭിപ്രായ പ്രകടനം കൊണ്ട് ബന്ധം തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Readers Comment

Add a Comment