Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:01 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രൈസ്തവർക്കെതിരെ സംഘടിത ആക്രമണമാണ് ആർ.എസ്.എസ് നടത്തുന്നതെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്ത് . ക്രൈസ്തവർക്കെതിരായ ആർ.എസ്.എസ് ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നാണ്  എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടുന്നത് . 2018 ൽ ക്രൈസ്തവർക്കെതിരെ ആർ.എസ്.എസ് നടത്തിയത് 325 കേസുകളാണെന്ന് എസ്.ഡി.പി.ഐ ആരോപിക്കുന്നു. 2019, 2020, 2021 എന്നീ വർഷങ്ങളിൽ അത് യഥാക്രമം 366, 327, 318 എന്നിങ്ങനെയാണെന്ന് എസ്.ഡി.പി.ഐ തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

അതേസമയം, ക്രൈസ്തവരെ സംരക്ഷിക്കാൻ തങ്ങൾക്കറിയാമെന്നും എസ്.ഡി.പി.ഐയുടെ സഹായം വേണ്ടെന്നും വ്യക്തമാക്കി കെ.സി.ബി.സി നേരത്തെ രംഗത്ത് വന്നിരുന്നു. മതംമാറ്റ നിരോധനത്തിനെതിരെ കര്‍ണാടകയില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച റാലിയില്‍ ക്രൈസ്തവ വൈദികര്‍ അണിനിരന്ന സംഭവത്തിലായിരുന്നു കെ.സി.ബി.സിയുടെ ഈ  പ്രതികരണം.

തീവ്രഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുതലെടുപ്പിനായും സ്ഥാപിത താല്‍പര്യങ്ങളോടെയും പിന്തുണക്കാന്‍ എന്ന വ്യാജേന വരുന്നവരെ അകറ്റി നിര്‍ത്തണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന മതേതര നാമം എസ്.ഡി.പി.ഐ ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഈ തെറ്റിദ്ധാരണയാണ് കര്‍ണാകയില്‍ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരായുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരക്കാന്‍ കാരണമായത്’എന്ന് കെ.സി.ബി.സി പ്രസ്താവനയില്‍ പറയുന്നു.

Readers Comment

Add a Comment