Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്നം ജയന്തിയോടനുബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് രംഗത്ത്. സംസ്ഥാന സർക്കാർ എൻഎസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന വിമർശനമുയർത്തിയാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തിയത്. മന്നം ജയന്തി സമ്പൂർണ അവധിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സുകുമാരൻ നായരുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനോടു നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ അപ്പോഴൊക്കെ മുടന്തൻ ന്യായമാണ് സർക്കാർ പറയുന്നത്. നവോത്ഥാന നായകനായ മന്നത്തിനെ സർക്കാർ അവഗണിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. എൻഎസ്എസ് മതേതര സംഘടനയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
24.47°C








