Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം നാളെ മലപ്പുറത്ത് ചേരും. ഒന്നാംഘട്ടം വന്‍ വിജയമെന്ന് വിലയിരുത്തുന്ന പാര്‍ട്ടി ജനപിന്തുണ ലഭിക്കും വിധം രണ്ടാംഘട്ടവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ്. മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ വിഷയത്തിലെ രണ്ടാം ഘട്ട പ്രതിഷേധം എങ്ങനെ വേണമെന്ന കൂടിയാലോചനയ്ക്കാണ് നാളെ പാര്‍ട്ടി യോഗം ചേരുന്നത് എന്നാണു വിവരം. കോഴിക്കോട് വെച്ച് നടന്ന ആദ്യഘട്ട യോഗം വലിയ സ്വീകാര്യ നേടിയതും സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായെന്ന പ്രതീതിയുണ്ടാക്കിയതും ലീഗിന് ആത്മവിശ്വാസം നേടിക്കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ടവും കൂടുതല്‍ വിജയകരമാക്കാന്‍ കൂടിയാലോചന നടത്തുന്നത്. നിയമസഭയില്‍ നിയമം പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

Readers Comment

Add a Comment