Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിൽവർ ലൈനുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കൃത്യമായ മറുപടി പറയാതെ എസ്ഡിപിഐ, ആർഎസ്എസ് എന്നൊക്കെ പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത്. കോൺഗ്രസും യുഡിഎഫും രണ്ടാംഘട്ട സമരത്തിലേക്ക് പോകും. വിശദമായ പദ്ധതി രേഖയുടെ ചില പേജുകൾ പുറത്തുവന്നപ്പോൾ തന്നെ സിൽവർ ലൈൻ എത്രമാത്രം ജനവിരുദ്ധമായ പദ്ധതിയാണെന്നു വ്യക്തമായി. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് അടുത്തദിവസം യുഡി എഫ് ലഘുലേഖ പുറത്തിറക്കുമെന്ന് സതീശൻ അറിയിച്ചു.
കെ–റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനം ഇത്രയും വൈകിച്ചതിനും ഈ ആവശ്യത്തോടു കാട്ടിയ അവഗണനയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടു മാപ്പു പറയണം എന്നും അതിനു ശേഷം മതി സാമൂഹികാഘാത പഠനം. പദ്ധതിക്കെതിരെ അടുത്തയാഴ്ച മുതൽ വീടുകളിൽ കയറി ബോധവൽക്കരണം നടത്തും. ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സീതാറാം യച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും സിൽവർലൈൻ സാമൂഹികാഘാത റിപ്പോർട്ട് വരുമ്പോഴറിയാം ഞങ്ങൾ പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്ന്’ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
27.26°C








