Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനൊന്നു വർഷം മുൻപ്  ഈ ദിവസമാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നമ്മെ വിട്ടുപിരിഞ്ഞത്. ആ വിയോഗത്തിന് ഒരു പതിറ്റാണ്ടിപ്പുറം അദ്ദേഹത്തെ ഓർക്കുമ്പോൾ, ഇന്നും നിലനിൽക്കുന്ന ചില സത്യങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ എണ്ണംപറഞ്ഞ നേതാക്കളുണ്ടെങ്കിലും ‘ലീഡർ’ എന്ന വാക്കിനർഹനായത് ഒരേയൊരാൾ.

കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവരിലുമുണ്ട് .സമാനതകളില്ലാത്ത രാഷ്ട്രീയ ചാണക്യൻ ആയിരുന്നു  അദ്ദേഹം.. നാലുതവണ  കേരളത്തിന്റെ മുഖ്യമന്ത്രിയായി ... . ആദ്യതവണ 1977 മാർച്ചുമുതൽ ഏപ്രിൽവരെയുള്ള ഒരുമാസവും 1981 ഡിസംബർ മുതൽ 1982 മാർച്ചുവരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതൽ 1987 വരെയും 1991 ജൂൺമുതൽ 1995 ജൂൺവരെയും നീണ്ടകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി . കൂടാതെ, ഐക്യജനാധിപത്യ മുന്നണി  രൂപവത്കരിക്കുകയും ഇടതുചായ്‌വുള്ള കേരളത്തിൽ കോൺഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ ഭരണശക്തിയാക്കി മാറ്റുകയുംചെയ്തു.

1965-ലെ നിയമസഭാതിരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാൽപ്പതുകളിലും നേട്ടങ്ങൾകൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരൻ നിറഞ്ഞുനിൽക്കുന്ന സമയം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയനിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47-കാരനായ കരുണാകരൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടർച്ചയായി മാളയിൽനിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വർഷങ്ങളിൽ മാളയെ പ്രതിനിധാനംചെയ്ത് അദ്ദേഹം നിയമസഭയിലെത്തി. ക്ഷീണാവസ്ഥയിലായിരുന്ന കോൺഗ്രസ്‌പാർട്ടിക്ക് പുതുജീവൻ നൽകി കേരളത്തിലെ ശക്തമായ സാന്നിധ്യമാക്കി ഉയർത്തിക്കൊണ്ടുവന്നതും അദ്ദേഹമാണ്. 1967-ൽ നിയമസഭയിൽ കോൺഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരൻ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാൻ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോൺഗ്രസ് പാർട്ടിയെ പുനർനിർമിച്ചു. തൊട്ടടുത്ത് തമിഴ്‌നാട്ടിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാർട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി.

എന്നാൽ, ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്‌പ്പോഴും വിജയം കണ്ടിരുന്നില്ല . ഒരു ചെറിയകാലം പാർലമെന്റിൽ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനംചെയ്തിരുന്നു.  വളരെ തന്ത്രജ്ജൻ ആയിരുന്നു എങ്കിലും ദയാലുവായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം .അസാധ്യമായതിനെ സാധ്യമാക്കിയ ഇച്ഛാശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം.

കെ. കരുണാകരന് മുൻപും ശേഷവും കേരളത്തിൽ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും മാറി മാറി വന്നു എങ്കിലും,  ആർക്കും തർക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം ‘ലീഡറായി’ മാറി. ധൈര്യത്താലും പ്രതിബദ്ധതയാലും അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രീയ അതികായൻ എന്നതിനപ്പുറം, സംസ്ഥാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, ചിന്തയിലും പ്രവൃത്തിയിലും വ്യക്തതപുലർത്തിയ, ആരെയും ഭയക്കാതെയും ആരെയും പ്രീണിപ്പിക്കാതെയും സത്യസന്ധമായും ആത്മാർഥമായും നിഷ്പക്ഷമായും അവ നടപ്പാക്കുകയുംചെയ്ത അതുല്യനായ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. തങ്ങൾ കണ്ടതിൽെവച്ച്‌ ഏറ്റവും മികച്ച മേലധികാരിയായിരുന്നു കെ.കരുണാകരനെന്ന് അദ്ദേഹത്തിനുകീഴിൽ പ്രവർത്തിച്ചിട്ടുള്ള ഓരോ ഉദ്യോഗസ്ഥനും ഉന്നത പോലീസുദ്യോഗസ്ഥരും പറയും.

പരമ്പരാഗത രാഷ്ട്രീയക്കാർ അസാധ്യമെന്നുപറഞ്ഞ് എഴുതിത്തള്ളിയിരുന്ന പല അടിസ്ഥാനസൗകര്യവികസന പദ്ധതികളും കെ. കരുണാകരൻ ഏറ്റെടുത്ത് യാഥാർഥ്യമാക്കിയിട്ടുണ്ട് .അദ്ദേഹം ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരംനൽകിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. ധൈര്യവും ചിന്താശേഷിയും രാഷ്ട്രീയപ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും ഉദ്യോഗസ്ഥവൃന്ദമൊരുക്കുന്ന ഊരാക്കുടുക്കുകളെ അഴിച്ചെടുത്ത്‌ മുന്നേറാനുള്ള കഴിവുമെല്ലാം വേണ്ടിയിരുന്നു ഈ രണ്ട് പദ്ധതികളും പൂർത്തിയാക്കാൻ.

1994-ൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ്‌ അവഗണിച്ച് കെ.കരുണാകരൻ ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ  നിർമാണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ ഈ ആശയം നടപ്പാക്കാൻ പിന്നെയും പതിറ്റാണ്ടുകളെടുത്തു . പൊതു-സ്വകാര്യ പങ്കാളിത്തതിൽ ഇന്ത്യയിൽ ആദ്യമായി നിർമിക്കപ്പെട്ട വിമാനത്താവളമായി സിയാൽ മാറി. ഇത് സാധ്യമാവില്ലെന്ന് വിമർശിച്ചവർ ഒരുപാടുപേരുണ്ടായിരുന്നു. അതിനെയെല്ലാം കെ.കരുണാകരൻ മറികടന്നു. മറ്റാർക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തിൽ കെ.കരുണാകരൻ ‘ലീഡർ’ ആയി മാറിയത് അതോടെയാണ്.

1918  ജൂലൈ 5  നു   കണ്ണൂരിലെ ചിറയ്ക്കലില്‍ ജനിച്ച കെ. കരുണാകരന്‍ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ ചിത്രമെഴുത്ത് പഠിക്കാനാണ് തൃശൂരിലെത്തിയത്. പിന്നീടിവിടം കര്‍മഭൂമിയായി. മൂന്ന് പതിറ്റാണ്ടുകാലം തുടര്‍ച്ചയായി നിയമസഭയിലെത്തിയത് മാള എന്ന ഒറ്റ മണ്ഡലത്തില്‍ നിന്നാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായിരുന്ന കെ. കരുണാകരന്‍, ഒടുക്കം കോണ്‍ഗ്രസ് വിട്ട് ഡിഐസി എന്ന പാര്‍ട്ടിയുണ്ടാക്കുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചു. ജീവശ്വാസമായിരുന്ന കോണ്‍ഗ്രസിനൊപ്പം തന്നെ അന്ത്യശ്വാസവും വേണമെന്ന തീര്‍പ്പില്‍ അധികം വൈകാതെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതും കേരളം കണ്ടു. ആഗ്രഹം പോലെ 2010 ഡിസംബര്‍ 24 ന്റെ തണുപ്പുള്ള സായാഹ്നത്തില്‍ കെ കരുണാകന്‍, കോണ്‍ഗ്രസുകാരനായി തന്നെ ചരിത്രത്തിന്റെ ഭാഗമായി.

Readers Comment

Add a Comment