Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സർക്കാരിന്റെ തുടക്കത്തിൽ അത് തുടർന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്‍ണൻ പ്രതികരിച്ചു. വാദപ്രതിവാദങ്ങൾ നടത്തി വ്യാഖ്യാനിക്കലല്ല അട്ടപ്പാടിയിൽ ആവശ്യമെന്നും കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവും ഉടൻ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment