Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാഷ്ട്രീയ സംഘർഷമില്ലാത്ത സ്ഥലമാണ് തിരുവല്ലയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സന്ദീപ് വധക്കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളെ പുറത്താക്കിയതാണ്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് ആദ്യംപറഞ്ഞ പൊലീസ് പിന്നീട് മാറ്റിപറഞ്ഞു. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.
അതേസമയം, സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പിന്നില്‍ ബിജെപി–ആര്‍എസ്എസ് നേതൃത്വമാണെന്നും പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സമാധാനത്തിന്‍റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പ്രതികരിച്ചു.
24.47°C








