Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
'സന്ദീപിന്റെ കുടുംബത്തെ അനാഥമാക്കില്ല' മക്കളുടെ പഠനച്ചെലവുൾപ്പെടെ പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി
തിരുവല്ലയിൽ വെട്ടേറ്റ് മരിച്ച സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. സന്ദീപിന്റെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സിപിഐഎം ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് ജോലി ഉറപ്പാക്കും. സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ബിജെപി-ആർഎസ്എസ് നേതൃത്വം നടത്തിയ ആസൂത്രത കൊലപാതകമാണിതെന്നും കോടിയേരി ആവർത്തിച്ചു. രാഷ്ട്രീയ കൊലപാതകം എന്ന് റിമാൻറ് റിപ്പോർട്ട് ഉണ്ട്. കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസ് നടത്തുന്ന കൊലപാതകം അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.
24.47°C








