Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ ബേബിഡാമിനു മുന്നിലെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ വിവാദ ഉത്തവിന് ഇന്ന് ഒരു മാസം തികയുമ്പോഴും ആരുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന ചോദ്യം ബാക്കി. കേരളത്തിൽ രാഷ്ട്രീയക്കൊടുങ്കാറ്റായ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎമ്മും വിഷയം മറന്ന മട്ടാണ്.
മുഖ്യമന്ത്രിയും ജലവിഭവ–വനം മന്ത്രിമാരും അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സർക്കാർ വിശദീകരണമെങ്കിലും ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവിഷയത്തിൽ സർക്കാരിന്റെ അറിവില്ലാതെ ഉത്തരവിറങ്ങുമോ എന്നാണു ചോദ്യം. ഉത്തരവിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇപ്പോഴും ആവർത്തിക്കുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും വനംമന്ത്രി എ.കെ.ശശീന്ദ്രനും.
സർക്കാർ നിലപാടുകൾക്കു വിരുദ്ധമായി ഉത്തരവിറക്കിയെന്ന് ആരോപിച്ച് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സ്ഥാനത്തു നിന്നും ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്താണു വിവാദത്തിൽനിന്നു സർക്കാർ തൽക്കാലം തടിയൂരിയത്. ഉത്തരവ് ആദ്യം മരവിപ്പിച്ചു, പിന്നീടു റദ്ദാക്കുകയും ചെയ്തു. വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയിട്ടില്ലെന്നാണു വിവരം. ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
അറിഞ്ഞിട്ടും, അറിയാതെ...?
കഴിഞ്ഞ മാസം അഞ്ചിനാണ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞമാസം ഒന്നിനു ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറിൽ നടന്നതായി പറയുന്ന യോഗത്തിന്റെ മിനിറ്റ്സ് കണ്ടെന്നാണു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്.
യോഗം നടന്നില്ലെന്നു വാദിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ, മരംമുറിയുമായി ബന്ധപ്പെട്ടു മന്ത്രി ശശീന്ദ്രൻ പരാമർശിച്ച മിനിറ്റ്സിനെക്കുറിച്ചു പ്രതികരിച്ചിട്ടുമില്ല. ടി.കെ.ജോസിനെ കൂടാതെ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, മുൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എന്നിവർ കഴിഞ്ഞ മാസം ഒന്നിനു നടന്ന യോഗത്തിൽ പങ്കെടുത്തു എന്നാണു വിവരം.
കേരളത്തിന്റെ ഉത്തരവിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയപ്പോഴാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം.
കോടതിയിൽ എന്തുപറയും ?
വിവാദ ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഈ മാസം 10നു പരിഗണിക്കുമ്പോൾ, മരംമുറി ഉത്തരവിറക്കിയശേഷം എന്തുകൊണ്ടു റദ്ദാക്കിയെന്ന കോടതിയുടെ ചോദ്യത്തിനു കേരളത്തിന്റെ അഭിഭാഷകർ മറുപടി നൽകേണ്ടിവരും. മരംമുറി അനുമതി പുനഃസ്ഥാപിക്കുക, വള്ളക്കടവിൽ നിന്നു അണക്കെട്ടിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യവുമായി തമിഴ്നാട് കോടതിയെ സമീപിച്ചതോടെ കേരളം കൂടുതൽ വെട്ടിലായി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്–കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമെന്ന് അറിയിച്ച സാഹചര്യത്തിൽ തമിഴ്നാടിന്റെ ഹർജിക്ക് കേരളം എന്തു മറുപടി നൽകുമെന്നതു നിർണായകം.
24.47°C








