Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജെപിയുടെ വനിതാ എംഎല്‍എയെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'കാണാന്‍ നിങ്ങള്‍ സുന്ദരിയാണ്, വിവരമില്ലല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബിഹാറിലെ എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. കാട്ടുപൂക്കളില്‍ നിന്നു 'മഹുവ' മദ്യമുണ്ടാക്കിയിരുന്ന ആദിവാസികള്‍ക്ക് മദ്യനിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായതിനാല്‍ പകരം തൊഴില്‍ നല്‍കണമെന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ എംഎല്‍എയുടെ ആവശ്യമാണ് മുഖ്യമന്ത്രിയെ ചൊടുപ്പിച്ചത്. നിങ്ങള്‍ വളരെ സുന്ദരിയാണ്, തങ്ങള്‍ ആദിവാസികള്‍ക്കായി എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം വനിതാ എംഎല്‍എയോട് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി തെറ്റായി വിചാരിച്ചു കൊണ്ട് പറഞ്ഞതല്ലെന്ന് എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ചില എംഎല്‍എമാരും മന്ത്രിമാരും പറഞ്ഞു. കാര്യം വിശദീകരികരിക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.
28.01°C








