Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:51 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനങ്ങൾ സേവനങ്ങൾക്കായി സമീപിക്കുമ്പോൾ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് സർക്കാർ ജീവനക്കാരുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി.  കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നത്. സംസ്ഥാനത്തിൻ്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഉദ്യോ​ഗസ്ഥരും ഇത്തരക്കാരല്ലെന്നും എന്നാൽ ബഹുഭൂരിപക്ഷം ഉദ്യോ​ഗസ്ഥരും ഇത്തരക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കസേരയിൽ സ്ഥിര പ്രതിഷ്ഠ നേടിയെന്ന് അത്തരക്കാർ വിചാരിക്കേണ്ടെന്നും തക്കതായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment