Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലശ്ശേരിയിൽ കെ.ടി ജയകൃഷ്‌ണൻ അനുസ്‌മരണച്ചടങ്ങിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത് സ്വാഭാവികമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. രണ്ട് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ട് സർക്കാർ എന്ത് നടപടി എടുത്തു. അപ്പോൾ അത്തരം പ്രതിഷേധം നടക്കുമെന്നും അതിൽ വലിയ കാര്യമില്ലെന്നുമായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം.തീവ്രവാദ അജണ്ടയാണ് ഹലാൽ. അതിനെ മുഖ്യമന്ത്രി വെള്ളപൂശുന്നു. പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്തെ റെയ്‌ഡ് വിവരം പൊലീസ് തന്നെ ചോർത്തി.സംസ്ഥാനത്തെ 22 സ്ഥലങ്ങളിൽ മതഭീകരവാദികൾ പൊലീസിനെ പോലും പ്രവേശിപ്പിക്കുന്നില്ല. മഞ്ചേരി, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസിന് അന്വേഷണത്തിനു പോലും കയറാൻ പറ്റില്ല. സംസ്ഥാനത്ത് നിയമവാഴ്‌ച സർക്കാർ തന്നെ അട്ടിമറിക്കുകയാണ്.സിപിഎമ്മുകാരോ സർക്കാരോ പ്രതിസ്ഥാനത്തു വരുന്ന കേസുകളെല്ലാം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അട്ടിമറിക്കപ്പെട്ടു. അഴിമതിയിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിന് മുന്നേറ്റമുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കമ്പനികളും പിണറായി വിജയൻ്റെ ബി ടീമാണെന്നും ഇവർ പരസ്‌പരം പുറം ചൊറിയുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment