Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കൾ മഴയെ അവഗണിച്ച് രാവിലെ തന്നെ കുടുംബസമേതം വോട്ടുരേഖപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് വി. എം. സുധീരൻ കുന്നുകുഴി ഗവ. യു.പി. എസിൽ രാവിലെ പത്ത് മണിക്ക് ഭാര്യസമേതം വോട്ടുചെയ്തു. കെ.പി. സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ശാസ്തമംഗലം ആർ.കെ.ഡി എൻ. എസ്. എസ് സ്കൂളിലെ ബൂത്ത് നമ്പർ 90-ൽ രാവിലെ പത്തുമണിയോട് കൂടി വോട്ടുചെയ്തു. കെ.മുരളീധരൻ എം.പി.ജവഹർനഗർ എൽ.പി. സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. വി.എസ്. ശിവകുമാർ എം. എൽ. എ ശാസ്തമംഗലം എൻ. എസ്. എസ് സ്കൂളിൽ ബൂത്ത് നമ്പർ 95-ൽ രാവിലെ 7.30 ന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വോട്ടുചെയ്തു. കെ. എസ്. ശബരീനാഥ് എം. എൽ. എ ഭാര്യ ദിവ്യ. ഐ. എ. എസിനോടൊപ്പം ശാസ്തമംഗലം എൻ. എസ്. എസ് സ്കൂളിൽ എത്തി വോട്ടുചെയ്തു.
22.61°C








