Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന് ഇന്നലെ നാലാണ്ടു തികഞ്ഞപ്പോഴും സർക്കാർ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ ഓഖി പാക്കേജ് ഇപ്പോഴും ‘പഠന’ത്തിൽ. കേന്ദ്രത്തിനു മുൻപിൽ അവതരിപ്പിച്ച 7340 കോടി രൂപയുടെ പാക്കേജിന് അംഗീകാരം ലഭിക്കാതെ വന്നതോടു കൂടി പാക്കേജുകളെല്ലാം കടലാസിലായി. 

ഓഖിയുടെ പേരിൽ കേന്ദ്രസഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായമായും കോടിക്കണക്കിനു രൂപ ലഭിച്ചിട്ടും ദുരിതാശ്വാസ പദ്ധതികൾ പാതിവഴിയിലെന്നു മത്സ്യത്തൊഴിലാളി സമൂഹം ആരോപിക്കുന്നു. പ്രതിഷേധിച്ച് ഓഖി പുനരധിവാസ സമരസമിതി ഇന്നു സെക്രട്ടേറിയറ്റ് പടിക്കൽ ഉപവസിക്കും. 

എന്നാൽ പുനരധിവാസവും നഷ്ടപരിഹാരവും കാര്യക്ഷമമായി നടപ്പാക്കിയെന്നാണു സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്രത്തിനു സമർപ്പിച്ച 7340 കോടിയുടെ പാക്കേജിൽ, മരിച്ചവരുടെ ആശ്രിതർക്കായി 32.15 കോടി രൂപയുടെ പദ്ധതി നിർദേശം മാത്രമാണുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ ഭവനനിർമാണത്തിന് 3002.71 കോടി രൂപ ആവശ്യപ്പെട്ടു.  കേന്ദ്രം അവഗണിച്ചപ്പോൾ, സംസ്ഥാനം പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജാകട്ടെ രണ്ടു ഗവേഷണ സ്ഥാപനങ്ങളുടെ പഠനത്തിലാണ്. 

കേന്ദ്രത്തിൽനിന്ന് 111.7 കോടി രൂപയാണു ലഭിച്ചത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏതാണ്ട് 200 കോടി രൂപയെത്തി. ഫണ്ട് സിഎജി ഓഡിറ്റിനു വിധേയമാക്കണമെന്ന ആവശ്യം ഓഖി പുനരധിവാസ സമരസമിതി ഉയർത്തിയിട്ടുണ്ട്. ഓഖി ദുരിതാശ്വാസത്തിനു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് അനുവദിച്ചത് 111.32 കോടി രൂപയാണ്. എന്നാൽ ഇതിൽ 46.11 കോടി രൂപ ചെലവിട്ടതു ചുഴലിക്കാറ്റിൽ കെഎസ്ഇബിക്കുണ്ടായ നഷ്ടം തീർക്കാനാണ്. ദുരിതബാധിതർക്കായി ആകെ 113 കോടി ചെലവിട്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പറയുന്നത്.  

2017 നവംബർ 29നു രാത്രി കേരളതീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റിൽ 52 പേർ മരിക്കുകയും 91 പേരെ കാണാതാവുകയും ചെയ്തെന്നാണു സർക്കാരിന്റെ കണക്ക്.

Readers Comment

Add a Comment