Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം അവസാനിച്ച സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിർത്തു. വീണാ ജോ‍ർജ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്നതാണ് സമ്മേളനത്തിലെ പ്രധാന ആരോപണം.  

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നും സിപിഎംകാരെക്കാൾ സിപിഐക്കാരോടാണ് മന്ത്രിക്കും വിശ്വാസവും അടുപ്പമെന്നും സമ്മേളനം കുറ്റപ്പെടുത്തി. മന്ത്രിയുടെ നിലപാടുകൾ പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ  കാരണമായെന്നും സമ്മേളനം റിപ്പോർട്ട് ചെയ്തു. നിലവിൽ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്. പത്തനംതിട്ട ഏരിയ കമ്മിറ്റിയിൽ ഒരു ജില്ലാ കമ്മിറ്റി അംഗത്തിൻറെയും വീണ ജോർജിൻറെയും നേതൃത്വത്തിൽ പ്രവർത്തക‍ർ രണ്ട് തട്ടിലാണ് പ്രവർത്തിക്കുന്നത്. 

അതേസമയം, വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് പ്രവർത്തന റിപ്പോർട്ടുമുണ്ട്. ഇടതുമുന്നണി വിജയദിനം ആഘോഷിച്ചപ്പോൾ ചില പ്രാദേശിക നേതാക്കൾ കതകടച്ച് വീട്ടിലിരുന്നെന്നും എല്ലാത്തിനും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ അന്ന് മിണ്ടിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആറന്മുളയിൽ വീണാ ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് 267 പാർട്ടി പ്രവർത്തകർ വിട്ടുനിന്നെന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് നേരത്തേയുണ്ടായിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു റിപ്പോർട്ട്. 
വീണാ ജോർജിനെതിരെ വിമർശനമുയർന്നപ്പോൾ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന അഭിപ്രായവുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനുവും രം​ഗത്തെത്തി. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നൽകി. സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു വിമർശനം.വീണ ജോർജ് ഉൾപ്പടെയുള്ളവർക്കെതിരെ വ്യക്തിഹത്യ ഉയർന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണ്. അവർ അടുത്ത സമ്മേളനം കാണില്ല. മന്ത്രി വീണ ജോർജിനെതിരായ വ്യക്തിഹത്യ 2016ൽ തുടങ്ങിയതാണ്. 2016ലും 2021ലും വീണ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ല കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പാർലമെൻററി മോഹമുള്ളവരാണ് അവർ. അവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.സമ്മേളനത്തിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ വീണ ജോർജിനെ സംരക്ഷിച്ച് രംഗത്തെത്തുകയായിരുന്നു ജില്ല സെക്രട്ടറി.

Readers Comment

Add a Comment