Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:52 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിൻറെ പേരിൽ ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ആരാധനാലയങ്ങളെ ഹിന്ദുത്വ പാഠശാലകളാക്കി മാറ്റാൻ നീക്കം നടക്കുന്നു. സിപിഎം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.ഹലാൽ വിവാദം ഉയർത്തുന്നത് കേരളത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു . മതമൈത്രിയെ തകർക്കാനുളള ആർ.എസ്.എസിൻറെ ഇത്തരം ഗൂഡാലോചനകളെ അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിലുളള പ്രചരണങ്ങൾ കേരള സമൂഹത്തിന് നല്ലതല്ല.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മതസൗഹാർദത്തിൽ വ്യത്യസ്തമായി നിൽക്കുന്ന സമൂഹമാണ് കേരളത്തിലേത്. അതിനെ തകർക്കുന്ന പ്രചരണങ്ങൾക്ക് ആരും പ്രോത്സാഹനം നൽകരുത്. പൊതുസമൂഹം ഇത്തരം പ്രചരണങ്ങളെ തള്ളികളയുമെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിക്ക് തന്നെ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment