Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ എട്ട് പേർക്ക് നേരിട്ട് പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. അഞ്ചു പേർ ചേർന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആദ്യം പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചു.രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സഞ്ജിത്തിന്റെ  കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ പ്രതിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് സമ്മതിച്ച പ്രതി അഞ്ച് പേർ ചേർന്നാണ് കൃത്യം നിർവ്വഹിച്ചതെന്നും മൂന്ന് പേർ ഇവർക്ക് സഹായം നൽകിയെന്നും പൊലീസിനോട് പറഞ്ഞു. കൊല നടന്ന നവംമ്പർ 15ന് രാവിലെ 7 മണിക്ക് അഞ്ച് പ്രതികളും ഒരുമിച്ച് കാറിൽ കയറി. പിന്നീട് 8.45 വരെ സഞ്ജിത്തിനായി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്.രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിൽ. ഇതിനിടെ കൃത്യം നടത്തിയ പ്രതികളിലൊരാൾ അന്നേ ദിവസം പകൽ മുഴുവൻ ആലത്തൂരിലുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.

Readers Comment

Add a Comment