Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി.പി.എമ്മിൽ 75 വയസു കഴിഞ്ഞവരെ പാർട്ടിഘടകങ്ങളിൽനിന്ന് ഒഴിവാക്കാൻ ധാരണ. പാർട്ടിയുടെ ഭാരവാഹിത്വത്തിൽ 10% വനിതാ സംവരണം ഏർപ്പെടുത്താനും ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഓരോ വനിതയെ പരിഗണിക്കാനും പാർട്ടി നേതൃത്വത്തിൽ ധാരണ. ഇന്നുചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. പുതിയ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

ബ്രാഞ്ച് മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി വരെ ഈ തീരുമാനങ്ങൾ ബാധമാക്കും. അടുത്ത മാസം പത്തിനാരംഭിക്കുന്ന ജില്ലാ സമ്മേളനത്തിൽ പുതിയ തീരുമാനം നടപ്പാക്കും. മുതിർന്ന പതിനഞ്ചിലധികം പേർ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാകും. യുവാക്കൾക്കും സ്ത്രീകൾക്കും മുന്തിയ പരിഗണന നൽകുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. മുതിർന്ന നേതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന അലവൻസുകളും മറ്റും തുടർന്നും നൽകും. സി.പി.എം സംസ്ഥാന സമിതിയിൽ 88 അംഗങ്ങളാണുള്ളത്. ഇതിൽ പിണറായി വിജയൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി.പി. വാസുദേവൻ, സി.പി. നാരായണൻ, പി. കരുണാകരൻ, എം.എം. മണി, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി. സഹദേവൻ, ജി. സുധാകരൻ, കെ.ജെ. തോമസ് എന്നിവർ 75 വയസ് പൂർത്തിയായവരാണ്. നാലുപേർ 80 വയസു പിന്നിട്ടു. പിണറായി വിജയന് 76 ആയി. പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗമാണ്. വൈക്കം വിശ്വൻ, പി. കരുണാകരൻ എന്നിവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളും.

പി.ബി. അംഗം എസ്. രാമചന്ദ്രൻ പിള്ളയുൾപ്പെടെ കേന്ദ്ര, സംസ്ഥാന സമിതികളിലെ പ്രത്യേക ക്ഷണിതാക്കളിൽ പലർക്കും 75 കഴിഞ്ഞു. പ്രമുഖ നേതാക്കളിൽ പലരും ജില്ലാ കമ്മിറ്റികളിൽനിന്നും ഒഴിവാക്കപ്പെടും.

 

Readers Comment

Add a Comment