Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവം പൊലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്‌ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്   കെ.സുരേന്ദ്രൻ. എസ്‌ഡിപിഐയുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തിൽ തിരിച്ചടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.എസ്‌ഡിപിഐ ക്രിമിനൽ സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനും സർക്കാരിനും. അതുകൊണ്ടാണ് കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. എസ്‌ഡിപിഐയുമായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎമ്മിന് ചങ്ങാത്തം ഉള്ളതുകൊണ്ടാണ് സംരക്ഷണം നൽകുന്നത്.

സർക്കാർ ഇടപെടാൻ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.സിഎജി റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടുമെന്ന സിപിഎം നിലപാട് ഭരണഘടനാ ലംഘനമാണ്. ഗുരുതരമായ വസ്തുതകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. കിഫ്ബി കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയാണെന്നും വികസനത്തിൻ്റെ പേരിൽ പകൽക്കൊള്ള നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

Readers Comment

Add a Comment