Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനം ഇന്ധന നികുതി കുയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ നികുതി കുറയ്ക്കട്ടെയെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം ഇന്ധന നികുതി  കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെ. ബാബു നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് ധനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്.ഇന്ധന വില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ട് കൊടുത്തും ഓയില്‍ പൂള്‍ ഇല്ലാതാക്കിയും യുപിഎ സര്‍ക്കാരാണ്. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ 6 വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നികുതി കുറയ്ക്കാന്‍ കാളവണ്ടിയുമായി ഡല്‍ഹിക്ക് പോകണമെന്നും ധനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചു.

കേന്ദ്രം എല്ലാം നടത്തിക്കോട്ടെ എന്ന് കോൺഗ്രസ് പറയരുത് എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങൾ പ്രത്യേക നികുതി കൊണ്ടുവന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് ഉണ്ടായില്ല. സൈക്കിൾ ചവിട്ടിയുള്ള പ്രതീകാത്മക സമരത്തെ പരിഹസിക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. 'കോൺഗ്രസിന്‍റെ 19 എംപിമാരും പങ്കെടുത്ത് പാർലമെന്‍റിലേക്ക് സൈക്കിളിൽ പോയി സമരം നടത്തി പങ്കെടുക്കാതിരുന്നത് സിപിഎമ്മിന്‍റെ ഒരു എംപി മാത്രമാണ്. നികുതി കുറക്കാതെ ഇരിക്കാൻ കോൺഗ്രസ് കുറ്റപ്പെടുത്തുന്നത് മോദി സർക്കാരിനെ ന്യായീകരിക്കുന്നതിന് തുല്യമാണ്. 500 കോടി യുഡിഎഫ് സ്ഥലത്തെത്തിയപ്പോൾ 5000 കോടിയുടെ അധിക നികുതിയാണ് ഇപ്പോൾ ലഭിച്ചത്. പഞ്ചാബ്‌ രാജസ്ഥാന്‍ സർക്കാറുകൾ നികുതി കുറച്ചപ്പോൾ ധനമന്ത്രി മുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.'-പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Readers Comment

Add a Comment