Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  യോഗം ഇന്ന് ചേരും. സർക്കാർ ഏറെ വിവാദത്തിലായ മുല്ലപ്പെരിയാർ ഡാമിലെ മരം മുറി വിഷയം ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സർക്കാരിൻറെ ഭാഗത്തുനിന്നും സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ചികിത്സയ്ക്കായി ഒരു വർഷത്തേക്ക് ആയിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും അവധി എടുത്തിരുന്നത്. അവധി കാലാവധി അവസാനിക്കാനിരിക്കെയാണ് കോടിയേരിയുടെ മടക്കം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നത്.മകൻ ബിനീഷ് കോടിയേരി കള്ളപ്പണ ഇടപാട് കേസിൽ നിന്നും ജാമ്യം ലഭിച്ച തിരിച്ചെത്തിയതും ചർച്ചകൾക്ക് വേഗത കൂട്ടി. നാളെ സിപിഎം പോളിറ്റ്ബ്യൂറോ യോഗം ചെരുന്നതിനാലാണ് വെള്ളിയാഴ്ചത്തെ പതിവ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.കോടിയേരിയുടെ മടങ്ങിവരവ് ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നാലും നാളെ പോളിറ്റ്ബ്യൂറോ യോഗം കൂടി ഉള്ളതിനാൽ അത് കഴിഞ്ഞാകും പ്രഖ്യാപനം ഉണ്ടാവുക

Readers Comment

Add a Comment