Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം. കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നും സി.പി.എം വിലയിരുത്തി. കേരളത്തിൽ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ വ്യക്തമാക്കിയിരുന്നു. സ്‌പെഷ്യൽ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വർഷമായി ഡീസലിന് സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ല. 30 രൂപയിൽ അധികമാണ് ഇന്ധന വിലയിൽ കേന്ദ്രം അടുത്തിടെ വർധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ വലിയ വർധന വരുത്തി അതിൽ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Readers Comment

Add a Comment