Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ബുധനാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാവും പാർട്ടിയെന്നും പേരും ചിഹ്നവും ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം കർഷക സമര താത്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി തയ്യാറായാൽ നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലടക്കം നീക്കുപോക്കിന് തൻറെ പാർട്ടി തയ്യാറാകുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.ഇതിനിടെ പഞ്ചാബിൽ രാഷ്ട്രീയ സ്ഥിരതയാവശ്യമാണെന്നാവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തു. "പഞ്ചാബിന് രാഷ്ട്രീയ സ്ഥിരതയും ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ എൻറെ ജനങ്ങളോട് വാഗ്ദാനം ചെയ്യുന്നു, ഇന്നത് അപകടത്തിലാണ്" എന്നായിരുന്നു അമരീന്ദറിൻറെ ട്വീറ്റ്.

Readers Comment

Add a Comment