Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:30 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല പ്രക്ഷോഭം, പൗരത്വ നിയമ ദേദഗതിക്കെതിരായ പ്രതിഷേധം എന്നിവയിൽ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാത്തതിനെതിരെ പ്രതിപക്ഷം. വിഷയത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി.ശബരിമല പ്രക്ഷോഭം, പൗരത്വ നിയമ ദേദഗതിക്കെതിരായ പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ഗുരുതര അക്രമസംഭവങ്ങൾ നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് സബ്‌മിഷനായി ഇക്കാര്യം ഉന്നയിച്ചത്.പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 836 കേസുകൾ രജിസ്റ്റർ ചെയ്‌തു. അതിൽ 13 എണ്ണം മാത്രമാണ് പിൻവലിച്ചതെന്നും ശബരിമല പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്‌ത 2,636 കേസിൽ ഒരു കേസും പിൻവലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുതര അക്രമസ്വഭാവം ഇല്ലാത്ത കേസ് പിൻവലിക്കുമെന്ന മന്ത്രിസഭാതീരുമാനം നടപ്പിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് തുടർനടപടി സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകളുടെ തൽസ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി, ബന്ധപ്പെട്ട ജില്ല കലക്‌ടർമാർ, ജില്ല പൊലീസ് മേധാവികൾ എന്നിവർക്ക് നിർദേശം നൽകിയിരുന്നു.

Readers Comment

Add a Comment