Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി ദേശീയ നിർവാഹകസമിതി പുനസംഘടിപ്പിച്ചു. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും, കുമ്മനം രാജശേഖരനും സമിതിയിൽ തുടരും. ഇ.ശ്രീധരൻ പി.കെ.കൃഷ്ണദാസ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡൻ്റായും ടോം വടക്കൻ വക്താവായും തുടരും. അതേസമയം അൽഫോൺസ് കണ്ണന്താനവും ശോഭ സുരേന്ദ്രനും പുതിയ സമിതിയിൽ ഇല്ല.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് നിർവാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. 80 അംഗങ്ങളെ കൂടാതെ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അംഗങ്ങളാണ്.

Readers Comment

Add a Comment