Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:47 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപിയിൽ അഴിച്ചുപണി. അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി . പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ  പ്രസിഡന്റുമാരെയാണ് മാറ്റിയത്. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല. 
വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ.ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറർ. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗൺസിൽ അംഗമാക്കി.സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ്, ടിപി സിന്ദുമോൾ എന്നിവരെ വക്താക്കളായി ഉൾപ്പെടുത്തി. ജി രാമൻനായർ, എംഎസ് സമ്പൂർണ എന്നിവരേ ദേശീയ കൗൺസിലിലേക്കും ഉൾപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉൾപ്പെടുത്തിയിട്ടുണ്ട്നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയിൽ പുന:സംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉൾപ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്‌.
.  

 

Readers Comment

Add a Comment