Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ പൊലീസ് സേനയിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിയാതെ തട്ടിപ്പിനിരയായവരുണ്ടെങ്കിലും തട്ടിപ്പിന് മനഃപൂർവം കൂട്ടുനിന്നവരുമുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ നേരിട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. മോൻസണും പൊലീസുമായുള്ള ബന്ധം വിശദീകരിക്കണമെന്ന പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു.ഇപ്പോൾ കൃത്യമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ അന്വേഷണം വേണമെങ്കിൽ അതും ആകാമെന്നും പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.സംഭവത്തിൽ ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൻ്റെ മറവിൽ പൊലീസ് ഉന്നതരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Readers Comment

Add a Comment