Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസിൽ പ്രതിസന്ധികളും പടലപ്പിണക്കങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻറ് കെ സുധാകരനും ചേർന്ന് സ്വീകരിച്ചു. കടവ് റിസോർട്ടിൽ വച്ച് ഇരുവരും രാഹുലുമായി ചർച്ച നടത്തും.കെപിസിസി നേതൃത്വത്തിനെതിരെ മുൻ കെപിസിസി പ്രസിഡൻറുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഉയർത്തിയ വിമർശനവും സുധീരൻറെ രാജിയും ചർച്ചയായേക്കും. തുടർച്ചയായി മുതിർന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്.ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിൻറെ കെപിസിസി പ്രസിഡൻറിൻറേയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പുണ്ട്. അദ്ദേഹവും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.മണ്ഡലത്തിൽ എത്തുന്ന രാഹുൽ ഗാന്ധി കാളികാവിലെ ഡയാലിസിസ് സെൻറർ, തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യും. മർക്കസ് നോളജ് സിറ്റിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. വ്യാഴാഴ്ച രാവിലെ കരിപ്പൂരിൽ നിന്നും രാഹുൽ ഗാന്ധി ദില്ലിയിലേക്ക് മടങ്ങും.

Readers Comment

Add a Comment