Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:25 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം നടത്തി, ഇന്ത്യയിൽ അന്യാധീനപ്പെട്ട വസ്തുക്കൾ കൊണ്ടുവരുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ കോടിക്കണക്കിന് രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തുകയാണ്.മോൻസൺ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ട്. ഉന്നത ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാൻ മറ്റ് ഏജൻസികളെ ഏൽപ്പിക്കണം. സംസ്ഥാന ഏജൻസികൾ ഈ കേസ് അന്വേഷിച്ചാൽ സത്യം തെളിയില്ല. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കെ സുരേന്ദ്രൻ ചോദിച്ചു.ബിജെപിക്കാരൊഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട്. മോൻസൺ നടത്തിയത് സംസ്ഥാന സർക്കാരിലെ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment