Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:07 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാൽ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്നമെന്നും സുധാകരൻ പറ‍ഞ്ഞു. വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് കെ സുധാകരൻ വ്യക്തമാക്കി.വി.എം സുധീരന്റെ രാജി പുനഃസംഘടനയിലെ അതൃപ്തി കാരണമാണെന്നത് തെറ്റാണെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു.ഇന്നലെ വൈകീട്ടാണ് വി.എം സുധീരൻ രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡൻ്റിന് നേരിട്ടാണ് രാജി നൽകിയത്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ അറിയിച്ചു.

വിഎം സുധീരന്റെ രാജി ആർക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജി ദൗർഭാ​ഗ്യകരമാണെന്നും രാജിയുടെ കാരണം സുധീരൻ  തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധാരന്റെ രാജി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾക്ക് പോറൽ ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment