Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി .പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്നും സുരേഷ് ഗോപി പറഞ്ഞു. കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല. അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
28.54°C








