Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതപരിവര്‍ത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായത്തിൽ നിന്നുള്ളവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദ് പുതിയ കാര്യമല്ല. ഈ സത്യങ്ങളെല്ലാം നേരത്തെ തുറന്നുപറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കി. മറ്റുള്ളവരെ ദേശീയ വാദികളുമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ടുബാങ്കായി നിന്ന് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഖജനാവ് മുഴുവന്‍ നേടിയെടുക്കുകയാണ്. അവര്‍ സാമ്പത്തികമായി വളരുമ്പോള്‍ ഇവിടുത്തെ പട്ടിക ജാതി-പട്ടിത വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്താണ് കിട്ടിയത്’. വെള്ളാപ്പള്ളി ചോദിച്ചു.ദീപിക പത്രത്തിന്റെ എഡിറ്റര്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദിക പട്ടം ലഭിക്കുന്നത് എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.‘ന്യൂനപക്ഷത്തിന് വേണ്ടി രാജ്യത്തെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണ്. ഒരു വിഭാഗം സ്വന്തം സമുദായത്തിന് വേണ്ടി അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ പുറത്തുനില്‍ക്കുന്ന പട്ടിക ജാതി, വര്‍ഗ ജനങ്ങള്‍ക്ക് എന്തുകിട്ടി? സംഘടിത വോട്ടുബാങ്കിന് മുന്‍പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കുകയാണ്.കാരണം ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം.
27.92°C








