Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാൽ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ലെന്നും വി. ഡി സതീശന്‍ പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അന്തരീക്ഷം സൗഹാര്‍ദപരമാണ്. ഒരു സ്ഥലത്ത് എല്ലാ മതവിഭാഗങ്ങളും ഉണ്ടാകും. ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടാകും. സംഘര്‍ഷമുണ്ടാക്കാന്‍ കുറേ ആളുകള്‍ ശ്രമിക്കുന്നത്. അവരുടെ കെണിയില്‍ അകപ്പെടരുതെന്നാണ് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.ഇത് ചിലരുടെ അജണ്ടയാണെന്ന് മനസിലാക്കണമെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി.
24.47°C








