Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:38 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്ന് കെ സുധാകരൻ. കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്ന് കെ സുധാകരൻ. അനിൽകുമാർ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം. അദ്ദേഹത്തെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നും കെ സുധാകരൻ പ്രതികരിച്ചു.സിപിഐഎമ്മിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കിൽ നേരത്തെ കോൺഗ്രസ് പാർട്ടി വിടാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള വെയ്സ്റ്ററുകളെ സിപിഐഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നവെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടി. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാത്തവരെ പാർട്ടിക്ക് ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.സി.പി.ഐ.എമ്മിനെയും കെ.പി. അനിൽകുമാറിനെയും പരിഹസിച്ച് ടി. സിദ്ദിഖുംരം​ഗത്തെത്തി. ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറംതള്ളേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് കോൺ​ഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനിൽകുമാർ രാജിക്കത്ത് നൽകി.പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചിരുന്നു.

Readers Comment

Add a Comment