Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെപി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവയ്ക്കുമെന്ന് സൂചന. ഇന്ന് 11 മണിക്ക് വാർത്താ സമ്മേളനം നടത്തി രാജി പ്രഖ്യാപിക്കാനാണ് അനിൽകുമാറിൻറെ തീരുമാനം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിൻറെ പേരിൽ അനിൽകുമാറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.ഡിസിസി പ്രസിഡൻറുമാരുടെ പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പ്രതികരിച്ചത്. ഇതിനു പിന്നാലെ തന്നെ സസ്‌പെൻഷനും വന്നു. സസ്‌പെൻഷനു ശേഷമാണ് അനിൽകുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.പരസ്യ പ്രതികരണത്തിന് വിലക്കില്ലാത്ത സമയത്താണ് തൻറെ അഭിപ്രായ പ്രകടമെന്നും, അതുകൊണ്ട് തന്നെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു അനിൽകുമാറിൻറെ മറുപടി. നോട്ടീസിന് മറുപടി നൽകിയിട്ടും കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്തിയാണ് അനിൽകുമാറിൻറെ രാജിയിലേക്ക് നീങ്ങുന്നത്.

Readers Comment

Add a Comment