Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:20 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചതിനാണ് സിപിഐ ശിവരാമന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.കേരളത്തിൻറെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിൻറെ ജന്മദിനത്തിൽ ജനയുഗം പത്രം വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നായിരുന്നു വിമർശനം. എന്നാൽ ഒരു പ്രത്യേക ദിനത്തിൽ മാത്രമല്ല, അർഹമായ എല്ലാ സന്ദർഭങ്ങളിലും ശ്രീനാരായണ ഗുരുവിന് ജനയുഗം വേണ്ടത്ര പ്രാധാന്യം നൽകുന്നുണ്ടെന്ന് ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് മറുപടി നൽകി.പാർട്ടി വേദിക്ക് പുറത്ത് പാർട്ടി പത്രത്തിനെതിരെ വിമർശനമുന്നയിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ സംസ്ഥാന നേതൃത്വം ശിവരാമന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് ശിവരമാൻ മറുപടി നൽകി. അടുത്ത എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.

 

Readers Comment

Add a Comment