Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.ബാബു എം.എൽ.എയ്ക്ക് ഹൈക്കോടതി നോട്ടിസ്. തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജിയിലാണ് നടപടി. കേസ് ഒക്ടോബർ നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പൻറെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണന്നാണ് ഹർജിയിലെ ആരോപണം.അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിൻറ് ചെയ്തായിരുന്നു കെ ബാബുവിൻറെ സ്ലിപ്പെന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ അയ്യപ്പൻറെ ചിത്രവും ബാബുവിൻറെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തു, അയ്യപ്പനും സ്വരാജും തമ്മിലാണ് തെരഞ്ഞെടുപ്പെന്നും ഇടതുമുന്നണി സ്ഥാനാർഥി ജയിച്ചാൽ അയ്യപ്പൻറെ പരാജയമാകുമതെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു തുടങ്ങിയവയാണ് ഹർജിക്കാരന്റെ വാദം.അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യൻറെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചെന്നും ആരോപിക്കുന്നുണ്ട്. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ഫലം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സ്വരാജിൻറെ ആവശ്യം. അഭിഭാഷകരായ പി.കെ.വർഗീസ്, കെ.എസ്.അരുൺകുമാർ എന്നിവർ മുഖേനയാണ് തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചത്.

Readers Comment

Add a Comment