Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി തന്നെ ചർച്ച നടത്തുമെന്ന് കെ. മുരളീധരൻ. അതിലും വലിയ ചർച്ചകൾ കോൺഗ്രസിൽ നടക്കാനില്ല. എല്ലാ സീനിയർ നേതാക്കളുടേയും അഭിപ്രായം മാനിച്ച് കേരളത്തിലെ കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ നാലണ മെമ്പർ മാത്രമാണെന്നും പ്രവർത്തകസമിതി അംഗമായ ഉമ്മൻചാണ്ടിയോട് കാര്യങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആരെയും മാറ്റി നിർത്തില്ല. സദുദ്ദേശപരമായ നിർദേശങ്ങൾ അംഗീകരിക്കും.കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമല്ല. ഗ്രൂപ്പ് എന്നത് യോഗ്യതയോ അയോഗ്യതയോ അല്ല. കഴിവിനാണ് പ്രാമുഖ്യം. തമ്മിൽ തല്ലാനുള്ളതല്ല ഗ്രൂപ്പെന്നും മുരളീധരൻ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ ആരും പരാതി നൽകിയതായി അറിയില്ല. കഴിയുന്നത്ര സമവായത്തിനാണ് അദ്ദേഹം ശ്രമിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

Readers Comment

Add a Comment