Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഗ്രൂപ്പില്ല. തൻറെ ഗ്രൂപ്പ് കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി അധ്യക്ഷ പട്ടിക അന്തിമമാണ്. അഭിപ്രായം പറഞ്ഞാൽ തല്ലിക്കൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്.സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കളുടെ അഭിപ്രായം തേടുമെന്നും ഉമ്മൻചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി ഓഫിസ് കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു ഐഎസിസി ജനറൽ സെക്രട്ടറി.
23.85°C








