Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതിർന്ന നേതാക്കൾക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ.മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരാതി ഹൈക്കമാൻഡിന് കൈമാറി.മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കുമെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനാൽ ഉണ്ണിത്താനെതിരെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.ഡിസിസി പ്രസിഡണ്ട് പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കവെയാണ് ഉണ്ണിത്താൻ നേതാക്കൾക്കെതിരെ പ്രസ്‌താവന നടത്തിയത്.പാർട്ടിയുടെ ചരിത്രത്തിൽ എല്ലാവരേയും തൃപ്‌തരാക്കിയ ഒരു പട്ടികയും ഇതുവരെ വന്നിട്ടില്ല.ഹൈക്കമാൻഡ് തീരുമാനങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, അത്രയും സ്വാധീന ശക്‌തിയുണ്ടെങ്കിൽ കേരള കോൺഗ്രസ് രൂപീകരിച്ച പോലെ പുതിയ പാർട്ടി ഉണ്ടാക്കി മുന്നണിയിൽ സഹകരിച്ചു നിൽക്കട്ടെ.കോൺഗ്രസിന്റെ പിൻബലമില്ലെങ്കിൽ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും ചുമരുണ്ടെങ്കിലേ ചിത്രം വരക്കാൻ കഴിയൂ എന്ന് എല്ലാവരും ഓർക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

Readers Comment

Add a Comment