Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വട്ടിയൂർക്കാവ്: ഗാന്ധിജിയെ പോലും വെറുതെ വിടാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രതികരിക്കുന്നവരെ എതിർക്കുന്ന നയമാണ് മോദിക്ക്.  പ്രധാനമന്ത്രിക്ക് കത്ത് നൽകിയാൽ അത് രാജ്യദ്രോഹമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ.ബി.ജെ.പിക്കും സി.പി.എമ്മിനും ഇലക്ഷൻ അടുക്കുമ്പോൾ വോട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണ് ശബരിമല. വിശ്വാസ സംരക്ഷണമല്ല ഇവർക്ക് പ്രധാനം വോട്ട് മാത്രമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പി. എസ്.സി യുടെ വിശ്വാസ്യത തകർത്ത ജനദ്രോഹ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് ഈ സർക്കാരിന് താക്കീത് നൽകാനുള്ള അവസരം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഡി.സുദർശനൻ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, ശരത്ചന്ദ്രപ്രസാദ്, പത്മജാ വേണുഗോപാൽ, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, എം.എം നസീർ, ജോൺ വീനീഷ്യസ്, വാഴോട്ടുകോണം ചന്ദ്രശേഖർ, ബീമാപള്ളി റഷീദ്, രാജൻ കുരുക്കൾ, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Readers Comment

Add a Comment