Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:49 am
  • 16th April, 2024
  • Overcast Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 0.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരുടെ രണ്ടാം പട്ടികയുമായി കെ സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക- സാമുദായിക വിഷയങ്ങളിൽ കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.

തർക്കം തുടരുമ്പോൾ തിരുവനന്തപുരത്ത് ജിഎസ് ബാബു, കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, ആലപ്പുഴയിൽ ബാബു പ്രസാദ് എന്നിവർക്കാണ് മുൻതൂക്കം. ആലപ്പുഴയിലും പത്തനംതിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നൽകുമ്പോൾ നിലവിൽ കോട്ടയത്ത് പരിഗണനയിലുള്ള നാട്ടകം സുരേഷിന്റെ പേര് ഒഴിവാക്കേണ്ടി വരും.അങ്ങനെയെങ്കിൽ ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നിവരിൽ ആരെയെങ്കിലും ഒരാളെ പരിഗണിക്കേണ്ടി വരും. പാലക്കാട് വി ടി ബൽറാമിനായി വിഡി സതീശനും, എ വി ഗോപിനാഥിനായി കെ സുധാകരനും വാദിക്കുമ്പോൾ കെ സി വേണുഗോപാലിന്റെ നോമിനിയായ എ തങ്കപ്പനാണ് മുൻതൂക്കം.

അതേസമയം, ഒറ്റ പേരിലെത്തിയ ചില ജില്ലകളിൽ പരിഗണനയിലുള്ളവരെ മാറ്റണമെന്ന സമ്മർദ്ദവും നേതൃത്വത്തിന് മേലുണ്ട്. സമുദായ സന്തുലിതാവസ്ഥ പാലിക്കാൻ മലപ്പുറത്ത് വി എസ് ജോയിക്ക് പകരം ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എറണാകുളത്ത് വിഡി സതീശററെ നോമിനിയായ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിലും എതിർപ്പുണ്ട്.

Readers Comment

Add a Comment