Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാർട്ടി നയങ്ങളിൽ നിന്ന് സർക്കാറിൻറെ പ്രവർത്തനങ്ങൾ വ്യതിചലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി സിപിഎം. ഭരണകാര്യങ്ങളിൽ കൃത്യമായ ഇടപെടൽ ഉറപ്പാക്കാനാണ് സിപിഎം നീക്കം. ഇടത് നയത്തിൽ നിന്ന് വ്യതിചലിക്കുന്ന തീരുമാനങ്ങളിലൂടെ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇടപെടൽ.പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൽ. ഒന്നാം പിണറായി സർക്കാരിൻറെ കാലത്തിലെ വിവാദങ്ങളും വീഴ്ചയും തുടർഭരണത്തിൽ ഉണ്ടാകരുതെന്ന നിർബന്ധം പാർട്ടിയ്ക്കുണ്ട്. സ്പ്രിംഗ്ളർ, ആഴക്കടൽ മത്സ്യബന്ധന കരാർ, പൊലീസിന് അമിതാധികാരം നൽകൽ, മരം മുറി പോലുള്ള നിയമഭേദഗതികളിൽ ഉയർന്ന വിവാദങ്ങൾ തുടർഭരണത്തിൽ ഉണ്ടാകാതിരിക്കാനാണ് പുതിയ സംവിധാനം.

Readers Comment

Add a Comment