Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:34 am
  • 20th April, 2024
  • Light Rain
26.82°C26.82°C
  • Humidity: 95 %
  • Wind: 0.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജിൽ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോൺഗ്രസിന്റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാർട്ടിയിൽ നിന്ന് രാജി വെക്കണമെന്നാണ് ആവശ്യം. ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ് പ്രതികരിച്ചു.

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടെ പേരിൽ ഉടലെടുത്ത കലഹം കോൺഗ്രസ്സിന്റെ സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കൾ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോൾ പ്രവർത്തകരുടെ സൈബർ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്.ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിർന്ന നേതാക്കൾക്ക് വേണ്ടി പ്രതിരോധം തീർത്തുമൊക്കെയാണ് സൈബർ കലഹം കത്തിപ്പടരുന്നത്.

രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആർ സി ബ്രിഗേഡ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോഴത്തെ അധിക്ഷേപം. കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജിലാണ് ചെന്നിത്തലക്കെതിരെ പോർമുഖം തുറന്നിരിക്കുന്നത്. ചെന്നിത്തലയും മകൻ രോഹിത് ചെന്നിത്തലയും കോൺഗ്രസ്സ് പ്രവർത്തകരോട് മാപ്പുപറഞ്ഞ് പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്തു പോകണമെന്നതാണ് ആവശ്യം.ചെന്നിത്തല ശവമടക്ക് നടത്തിയ പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോൾ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി ഉറഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. ആർ സി ബ്രിഗേഡ് ഗ്രൂപ്പിലെ ആഹ്വാനത്തെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്നും ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാൻ മടിക്കില്ലെന്നും കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജിൽ പറയുന്നു.

Readers Comment

Add a Comment