Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈഫ് പാര്‍പ്പിട പദ്ധതിയുടെ കണ്‍സള്‍ട്ടസി മറവില്‍ സംസ്ഥാന സര്‍ക്കാര്‍  സ്വകാര്യ ഏജന്‍സിക്ക് 13.65 കോടി രൂപ അനുവദിച്ചതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എന്‍ജിനിയറിംഗ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജന്‍സിക്ക് വഴിവിട്ട സഹായം നല്‍കുന്നതെന്ന് കത്തില്‍ ചൂട്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ചാണ് ലൈഫ് മിഷന്‍ പദ്ധതി.

പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിര്‍മാണ വിഭാഗത്തിലുമായി വിദഗ്ധരായ നൂറുകണക്കിന് എന്‍ജിനിയര്‍മാര്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിക്ക് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ 13.65 കോടി രൂപ നല്‍കുന്നത്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ മാത്രം സഹായമായി അനുവദിക്കുമ്പോഴാണ് ഈ പകല്‍ക്കൊള്ളയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഭവനരഹിതര്‍ക്ക് 341 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് തുല്യമായ തുകയാണ് ഇത്. കണ്‍സള്‍ട്ടന്‍സി നീക്കം പിന്‍വലിച്ച് ആ തുക ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ്, പദ്ധതിയുടെ 1.95 ശതമാനം എന്ന നിരക്കില്‍ 14 കോടിയോളം രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം.

Readers Comment

Add a Comment