Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനാഥ മന്ദിരങ്ങൾ അഗതി മന്ദിരങ്ങൾ വ്യദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് നിർത്തലാക്കിയ സാമൂഹ്യ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണം സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വമാണെന്ന വാദം   ധനവകുപ്പ്   പരിശോധിക്കണം. സർക്കാർ ഗ്രാൻ്റ് കിട്ടുന്ന സ്ഥാപനങ്ങൾ കുറവാണ്. 619 വ്യദ്ധസദനങ്ങളിലായി 17937 അന്തേവാസികൾ ഉണ്ട് . 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചക മന്ദിരങ്ങളിൽ 960 പേരും താമസിക്കുന്നുണ്ട്.  ഇവരെയൊക്കെ  സർക്കാർ തീരുമാനം  ബാധിക്കും. 2016ൽ സാമൂഹ്യ  നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.പെൻഷൻ അനുവദിക്കുന്നതിൽ  അന്തേവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന്  ജോസ് കെ മാണി ആവശ്യപ്പെട്ടു.

Readers Comment

Add a Comment